താന്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷമനുഭിച്ച സമയം 99 സെഞ്ച്വറി നേടിയതിനു ശേഷമുള്ള സമയമാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എന്റെ പിതാവും ദൈവവിശ്വാസിയായിരുന്നു. മാതാവ് ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ശിവജി പാര്‍ക്കിലാണ് കളിച്ചിരുന്നത് കളിക്കിടെ ഇടവേള കിട്ടുമ്പോള്‍ അടുത്തുള്ള ഗണപതി ക്ഷേത്രത്തിലെ ടാപ്പില്‍നിന്ന് വെള്ളം കുടിക്കുമായിരുന്നു. ആ വെള്ളം ഉള്ളില്‍ ചെല്ലുമ്പോള്‍ വല്ലാത്ത ഒരു ഊര്‍ജം ലഭിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് സച്ചിന്‍ ദൈവീകകാര്യങ്ങളെക്കുറിച്ച് വാചാലനായത്.
സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചപ്പോള്‍ ആദ്യം ബാറ്റിലേക്കും പിന്നെ ആകാശത്തേക്കും നോക്കി ദൈവത്തോടു ചോദിച്ചത് ഈ സെഞ്ചുറി നേടാന്‍ വൈകിയതിന് താന്‍ എന്തു തെറ്റാണു ചെയ്തത് എന്നാണെന്ന് സച്ചിന്‍ പറഞ്ഞു. അവസാനം അതു സംഭവിച്ചു ഈ സന്തോഷത്തോടെ ഡ്രസിംഗ് റൂമിലേക്കു നോക്കി ബാറ്റ് സഹതാരങ്ങള്‍ക്കു നേരെയും അതിനുശേഷം ഹെല്‍മെറ്റിലുള്ള ഇന്ത്യന്‍ പതാകയെയും നോക്കി. രാജ്യത്തിനായി താന്‍ എന്താണു ചെയ്തതെന്ന് അപ്പോള്‍ ചിന്തിച്ചതായും അദ്ദേഹം പറഞ്ഞു.