വിമർശിക്കുന്നവർ അല്ല എന്നെ ക്രിക്കറ്റ് പഠിപ്പിച്ചത്.ഞാൻ എപ്പോൾ വിരമിക്കണമെന്ന് അവർ പറയേണ്ട ആവശ്യവുമില്ല.”സച്ചിൻ തെണ്ടുൽക്കർ എന്ന ക്രിക്കറ്റ് ദൈവത്തിന് മാത്രം പറയാൻ അവകാശവും യോഗ്യതയുമുള്ള വാക്കുകൾ.തനിക്കെതിരെ വിമർശനമുതിർക്കുന്നവർക്കുള്ള മറുപടി ആയാണ് അദേഹം ഇത് പറഞ്ഞത്.ക്രിക്കറ്റ് കളിക്കുന്നത് ആസ്വദിക്കാൻ കഴിയില്ലെന്ന് തോന്നുന്ന ദിവസം താൻ കളി മതിയാക്കുമെന്നും നൂറുകളുടെ നൂറ് നേടിക്കഴിഞ്ഞ സച്ചിൻ വ്യക്തമാക്കി.ഇപ്പോഴും ടീം അംഗങ്ങൾക്കൊപ്പം ദേശീയ ഗാനത്തിനായി എഴുന്നേറ്റ് നിൽക്കുമ്പോൾ തനിക്ക്  രോമാഞ്ചമുണ്ടാ‍കാറുണ്ടെന്നും തുടക്കം മുതലുള്ള അതേ ആവേശം തന്നെയാണ് നിലനിൽക്കുന്നതെന്നും അദേഹം കൂട്ടിച്ചേർത്തു.
ക്രിക്കറ്റിനെ സ്നേഹിക്കുന്നത് കൊണ്ടാണ് കളിക്കുന്നത് ഇന്ത്യയ്ക്ക് കളിക്കുന്നതിലും വലുതായി വേറൊന്നും തന്നെ ഇല്ല.വിമർശകർക്ക് ചോദ്യങ്ങൾ ചോദിക്കാം.എന്നാൽ അവർക്ക് അതേ ചോദ്യങ്ങളുടെ ഉത്തരം സ്വയം പോലും അറിയില്ലെന്ന് പറഞ്ഞ സച്ചിൻ താൻ എന്താണ് ചിന്തിക്കുന്നതെന്നും അനുഭവിക്കുന്നതെന്നും മനസ്സിലാക്കാൻ വിമർശകർക്ക് കഴിയില്ലെന്നും അറിയിച്ചു. 

കളിക്കളത്തിലെ മഹാരഥന്മാരാണ് രാഹുല്‍ ദ്രാവിഡും സച്ചിന്‍ തെണ്ടുല്‍ക്കറുമെന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീ. അന്താരാഷ്്ട്ര ടെസ്റ്റു ക്രിക്കറ്റില്‍നിന്നു വിരമിച്ച ദ്രാവിഡ് ക്രിക്കറ്റ്‌ലോകംകണ്ട മികച്ച കളിക്കാരിലൊരാളാണെന്നും വരും നാളുകളില്‍ അദ്ദേഹത്തിന്റെ ടീമിലെ അഭാവം ആരാധകരെ നിരാശപ്പെടുത്തുമെന്നും ലീ പറഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റില്‍ സുപ്രധാനമായ രണ്ടു സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ദ്രാവിഡിന്റെ വിരമിക്കല്‍ പ്രഖ്യാപനവും സച്ചിന്റെ സെഞ്ചുറികളിലെ സെഞ്ചുറി നേട്ടവും. കളിക്കളത്തില്‍ ഇരുവരും പുലര്‍ത്തിയിരുന്ന അര്‍പ്പണ മനോഭാവമാണ് ഇരുവരെയും മഹാന്‍മാരാക്കിത്തീര്‍ത്തത്. അതുകൊണ്ടുതന്നെ ദ്രാവിഡിനെ താന്‍ വളരെയേറെ ബഹുമാനിക്കുന്നു. സച്ചിന്റെ നേട്ടങ്ങളെല്ലാംതന്നെ അവിശ്വസനീയമാണ്. ക്രിക്കറ്റിനെ സ്വതസിദ്ധമായ ശൈലിയില്‍ ആസ്വദിക്കുന്ന അദ്ദേഹത്തിന്റെ ബാറ്റിംഗ് അവിസ്മരണീയവും വിശേഷണങ്ങള്‍ക്ക് അതീതമാണെന്നും ലീ കൂട്ടിച്ചേര്‍ത്തു. 


താന്‍ ഏറ്റവും കൂടുതല്‍ മാനസിക സംഘര്‍ഷമനുഭിച്ച സമയം 99 സെഞ്ച്വറി നേടിയതിനു ശേഷമുള്ള സമയമാണെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഞാന്‍ ഒരു ദൈവവിശ്വാസിയാണ്. എന്റെ പിതാവും ദൈവവിശ്വാസിയായിരുന്നു. മാതാവ് ഇപ്പോഴും ദൈവത്തില്‍ വിശ്വസിക്കുന്നു. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ശിവജി പാര്‍ക്കിലാണ് കളിച്ചിരുന്നത് കളിക്കിടെ ഇടവേള കിട്ടുമ്പോള്‍ അടുത്തുള്ള ഗണപതി ക്ഷേത്രത്തിലെ ടാപ്പില്‍നിന്ന് വെള്ളം കുടിക്കുമായിരുന്നു. ആ വെള്ളം ഉള്ളില്‍ ചെല്ലുമ്പോള്‍ വല്ലാത്ത ഒരു ഊര്‍ജം ലഭിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് സച്ചിന്‍ ദൈവീകകാര്യങ്ങളെക്കുറിച്ച് വാചാലനായത്.
സെഞ്ചുറികളില്‍ സെഞ്ചുറി തികച്ചപ്പോള്‍ ആദ്യം ബാറ്റിലേക്കും പിന്നെ ആകാശത്തേക്കും നോക്കി ദൈവത്തോടു ചോദിച്ചത് ഈ സെഞ്ചുറി നേടാന്‍ വൈകിയതിന് താന്‍ എന്തു തെറ്റാണു ചെയ്തത് എന്നാണെന്ന് സച്ചിന്‍ പറഞ്ഞു. അവസാനം അതു സംഭവിച്ചു ഈ സന്തോഷത്തോടെ ഡ്രസിംഗ് റൂമിലേക്കു നോക്കി ബാറ്റ് സഹതാരങ്ങള്‍ക്കു നേരെയും അതിനുശേഷം ഹെല്‍മെറ്റിലുള്ള ഇന്ത്യന്‍ പതാകയെയും നോക്കി. രാജ്യത്തിനായി താന്‍ എന്താണു ചെയ്തതെന്ന് അപ്പോള്‍ ചിന്തിച്ചതായും അദ്ദേഹം പറഞ്ഞു.